< Back
India

India
കരിപ്പൂരിൽ ഒന്നര കിലോയോളം സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ
|26 Feb 2023 8:27 PM IST
പെർഫ്യൂമിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഒന്നര കിലോയോളം സ്വർണ മിശ്രിതമാണ് രണ്ട് പേരിൽ നിന്ന് പിടിച്ചത്. പെർഫ്യൂമിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്താക് നജ്മൽ (26), മലപ്പുറം കൊണ്ടോട്ടി സ്വദേശി അൽതാബ് ഹുസൈനി എന്നിവരാണ് പിടിയിലായത് .