< Back
India
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
India

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Web Desk
|
15 Oct 2021 8:56 AM IST

ഏറ്റുമുട്ടലിനെ തുടർന്ന് പൂഞ്ച് രജൗരി ഹൈവേ താൽകാലികമായി അടച്ചു.

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ചിലെ മെന്‍ധാര്‍ സബ് ഡിവിഷനില്‍ നാര്‍ ഖാസ് വനമേഖലയിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരാൾ ആർമി ഓഫീസറാണ്. ഭീരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് പൂഞ്ച് രജൗരി ഹൈവേ താൽകാലികമായി അടച്ചു.

ഗുരുതരമായി പരിക്കേറ്റ സൈനികനെ പ്രത്യേക ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മുവിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. ഒക്ടോബർ 11ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. അന്ന് വെടിവയ്പ് നടത്തിയ തീവ്രവാദികളെ കണ്ടെത്താൻ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Tags :
Similar Posts