< Back
India
കർണാടകയിലെ ഹംപിയിൽ ഇസ്രായേലി ടൂറിസ്റ്റിനെ അടക്കം രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്തു
India

കർണാടകയിലെ ഹംപിയിൽ ഇസ്രായേലി ടൂറിസ്റ്റിനെ അടക്കം രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്തു

Web Desk
|
8 March 2025 12:27 PM IST

ഒപ്പമുണ്ടായിരുന്ന യുവാക്കളിൽ ഒരാളെ കനാലിൽ തള്ളിയിട്ട് കൊന്നു

ഹംപി: കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാക്കളെ തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം. ഒരാള്‍ മുങ്ങി മരിച്ചു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഈ സമയം ബൈക്കിൽ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. തുടർന്ന് മൂന്ന് യുവാക്കള‍െയും അക്രമി സംഘം മർദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് ഊജിത അന്വേഷണമാണ് നടത്തുന്നത്.

Similar Posts