< Back
India

India
ഉദയ് ഭാനു ചിബ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
|22 Sept 2024 6:28 PM IST
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു
ന്യൂഡൽഹി: ഉദയ് ഭാനു ചിബ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ. നിലവിലെ അധ്യക്ഷൻ ബി.വി ശ്രീനിവാസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഉദയ് ഭാനു നിയമിതനായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്.
നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയാണ്. കശ്മീർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന്റെ നിയമനം. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റിയിൽ അംഗംകൂടിയാണ് ഉദയ്.