< Back
India
വിമത മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി ഉദ്ധവ് താക്കറെ
India

വിമത മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി ഉദ്ധവ് താക്കറെ

Web Desk
|
27 Jun 2022 1:35 PM IST

ഷിൻഡേയുടെ നഗര വികസന വകുപ്പ് ചുമതലകൾ സുഭാഷ് ദേശായിയ്ക്ക്

മുംബൈ: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ വിമത മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് മന്ത്രി വീതിച്ച് നൽകിയത്. ഏകനാഥ് ഷിൻഡേയുടെ നഗര വികസന വകുപ്പ് ചുമതലകൾ സുഭാഷ് ദേശായി വഹിക്കും.

മന്ത്രിമാർ സംസ്ഥാനത്ത് ഇല്ലാത്തത് വകുപ്പിലെ മറ്റ് ജോലികളെ ബാധിക്കരുതെന്നതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, 034 കോടിയുടെ ഭൂമി കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിന് ഇ.ഡി നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.


Similar Posts