< Back
India
ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവമാക്കാൻ യുഡിഎഫ്
India

ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവമാക്കാൻ യുഡിഎഫ്

Web Desk
|
14 Dec 2025 9:54 PM IST

എംപിമാർ നാളെ രാവിലെ പാർലമെന്റ് കവാടത്തിൽ ധർണ നടത്തും

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. എംപിമാർ നാളെ രാവിലെ പാർലമെന്റ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം.

സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കോൺഗ്രസുയർത്തുന്ന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോൺഗ്രസ് നീക്കം. നേരത്തെ കെ.സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.

Similar Posts