< Back
India

India
നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു
|14 Jun 2025 1:32 PM IST
മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹി: മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.
രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മത്സരിച്ചത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.