< Back
India
UGC-NET
India

യുജിസി നെറ്റ്; പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Web Desk
|
29 Jun 2024 6:24 AM IST

ചോദ്യപേപ്പറുകൾ ചോർന്നതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കി

ന്യൂഡൽഹി: മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സിഎസ്ഐആർ നെറ്റ് ജൂലൈ 25 മുതൽ 27 വരെ നടക്കും. യുജിസി നെറ്റ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് നടക്കുന്നത്.

അതിനിടെ, ചോദ്യപേപ്പറുകൾ ചോർന്നതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കി. ഇന്നലെ ബിഹാറിൽ നിന്നും രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എഹ്‌സാൻ ഉൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം ​​എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്ണയിലേക്ക് എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവർ എൻടിഎയുടെ സിറ്റി കോർഡിനേറ്റർമാരാണ്. നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. നാഷണൽ റിക്രൂട്ട്‌മെൻ്റ് ഏജൻസി രൂപീകരിച്ചെങ്കിലും ഇതുവരെ അതിലൂടെ റിക്രൂട്ട്‌മെൻ്റ് നടന്നിട്ടില്ലന്നും, ബിജെപി നേതാക്കൾ ഈ അഴിമതിയിൽ പങ്കാളികളാണെന്നും കോൺഗ്രസ് ആരോപിച്ചു.

Related Tags :
Similar Posts