< Back
India
നീരവ് മോദിക്ക് തിരിച്ചടി; നാടുകടത്തലിനെതിരായ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി
India

നീരവ് മോദിക്ക് തിരിച്ചടി; നാടുകടത്തലിനെതിരായ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി

Web Desk
|
9 Nov 2022 7:03 PM IST

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും

ഡല്‍ഹി: വായ്പ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും. നാടുകടത്തലിനെതിരെ നീരവ് മോദി നൽകിയ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി. ഏത് തരത്തിലുള്ള ബാങ്ക് ഗ്യാരണ്ടി നൽകാനും താൻ തയ്യാറാണെന്ന് നീരവ് മോദി കോടതിയെ അറിയിച്ചെങ്കിലും ഇതെല്ലാം തള്ളിക്കൊണ്ടാണ് നീരവ് മോദിയെ നാടുകടത്താനുള്ള നടപടികളിലേക്ക് ലണ്ടൻ സർക്കാർ നീങ്ങുന്നത്. അതുകൊണ്ട് തന്നെ നീരവ്‌മോദിയെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നിയമ നടപടികളിലെ തടസങ്ങളെല്ലാം നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി വായ്പ എടുത്ത് മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.

Related Tags :
Similar Posts