< Back
India
കലാപ സമയത്ത് ഉമർ ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ല; കപിൽ സിബൽ   സുപ്രിംകോടതിയിൽ
India

'കലാപ സമയത്ത് ഉമർ ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ല'; കപിൽ സിബൽ സുപ്രിംകോടതിയിൽ

Web Desk
|
31 Oct 2025 2:29 PM IST

താൻ കാരണമല്ല വിചാരണ വൈകിയതെന്നും കേസ് നിരന്തരം മാറ്റിവെക്കുന്നതും അഭിഭാഷക സമരമടക്കം വിചാരണ നീളുന്നതിന് കാരണമായെന്നും ഉമർ ഖാലിദ് കോടതിയിൽ പറഞ്ഞു

ന്യൂഡൽഹി: ഡൽഹി കലാപസമയത്ത് ഉമർഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് കപിൽ സിബൽ സുപ്രിംകോടതിയിൽ. അക്രമപ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന സാക്ഷിമൊഴി ഇല്ലെന്നും കപിൽ സിബൽ വാദിച്ചു. ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ വാദം തിങ്കളാഴ്ചയും തുടരും.

2020ൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെയും ജാമ്യം ലഭിച്ചിരുന്നില്ല. ഉമർ ഖാലിദ് അടക്കമുള്ളവർ കാരണമാണ് വിചാരണ വൈകിയതെന്നായിരുന്നു ഡൽഹി പൊലീസിന്‍റെ വാദം. ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിലും പൊലീസ് ഇതേ വാദങ്ങൾ ആവർത്തിച്ചിരുന്നു. എന്നാൽ പൊലീസിന്‍റെ വാദങ്ങളെ ഉമർ ഖാലിദ് തള്ളി. താൻ കാരണമല്ല വിചാരണ വൈകിയതെന്നും അഭിഭാഷക സമരമവും കേസ് നിരന്തരം മാറ്റിവെക്കുന്നതും വിചാരണ നീളുന്നതിന് കാരണമായെന്ന് ഉമർ ഖാലിദ് കോടതിയിൽ പറഞ്ഞു.

ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതികള്‍ ഇരവാദം പറയുന്നതായി ആരോപിച്ച് പൊലീസ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപെടുന്നു.വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്. സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതൽ ഇവർ ജയിലിൽ കഴിയുന്നത്.


Similar Posts