< Back
India

India
ഡൽഹി കലാപ ഗൂഢാലോചനക്കേസ് ; ഉമര്‍ ഖാലിദിന് ജാമ്യമില്ല
|2 Sept 2025 2:50 PM IST
തസ്‍ലിം അഹമ്മദിന്‍റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തസ്‍ലിം അഹമ്മദിന്‍റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. എട്ടുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.