< Back
India

India
പഹൽഗാം ഭീകരാക്രമണം: ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
|6 May 2025 7:07 AM IST
ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നെന്ന് സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
ജനീവ: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്ന പരിഹാരത്തിന് സൈനിക നടപടികളല്ല മാർഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഗുട്ടറസ് പ്രതികരിച്ചു.
സംഘർഷം ലഘൂകരിക്കാനായുള്ള സഹായത്തിന് ഐക്യരാഷ്ട്ര സഭ തയാറാണ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ - പാകിസ്താൻ വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്നു.