< Back
India
മുംബൈയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു, 14 പേര്‍ക്ക് പരിക്ക്
India

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു, 14 പേര്‍ക്ക് പരിക്ക്

Web Desk
|
17 Sept 2021 9:05 AM IST

പുലര്‍ച്ചെ 4.30 ഓടെയാണ് ഫ്‌ളൈഓവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്.

മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോരിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല.

Similar Posts