< Back
India
toilet cleaner

പ്രതീകാത്മക ചിത്രം

India

മദ്യപാനത്തെ ചൊല്ലി ഭാര്യ നിരന്തരം വഴക്ക്; യുവാവ് ടോയ്‍ലറ്റ് ക്ലീനര്‍ കുടിച്ചു മരിച്ചു

Web Desk
|
28 May 2023 11:11 AM IST

കുംഹെർ സ്വദേശിയായ വിനോദ് എന്ന യുവാവാണ് മരിച്ചത്

ജയ്പൂര്‍: മദ്യാപനത്തെ ചൊല്ലി ഭാര്യ നിരന്തരം വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ടോയ്‍ലറ്റ് ക്ലീനര്‍ കുടിച്ചു മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് സംഭവം. കുംഹെർ സ്വദേശിയായ വിനോദ് എന്ന യുവാവാണ് മരിച്ചത്.

വിനോദ് സ്ഥിരമായി മദ്യപിച്ചിരുന്നു. ഭാര്യക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഇരുവരും നിരന്തരം വഴക്കിടാറുമുണ്ടായിരുന്നു. സംഭവദിവസവും വഴക്കുണ്ടായി. ഭാര്യയുടെ ശകാരത്തിൽ പ്രകോപിതനായ വിനോദ് തന്‍റെ മുറിയിലേക്ക് പോയി ടോയ്‌ലറ്റ് ക്ലീനർ കുടിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വിനോദ് നിലവിളിക്കാന്‍ തുടങ്ങി. സഹോദരിയെത്തി ഭരത്പൂരിലെ ആർബിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് പൊലീസും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Similar Posts