< Back
India
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; യുസിസി പോർട്ടൽ ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
India

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; യുസിസി പോർട്ടൽ ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Web Desk
|
27 Jan 2025 10:47 AM IST

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്

ഉത്തരാ‍ഖണ്ഡ്‍: ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യുസിസി പോർട്ടൽ ഉച്ചക്ക് 12:30ക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ഇനി ആയിരിക്കും. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം ഉണ്ടാകും. ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ലിവിംഗ് ടുഗെദര്‍ ബന്ധം അവസാനിപ്പിക്കുന്നതും രജിസ്റ്റർ ചെയ്യണം തുടങ്ങിയവയാണ് ഏകീകൃത സിവിൽ കോഡിലെ പ്രധാന വ്യവസ്ഥകള്‍.

നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

Similar Posts