< Back
India
പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി
India

പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി

Web Desk
|
1 Feb 2022 11:38 AM IST

ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും

പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. ഓരോ ക്ലാസിനും ഓരോ ചാനലായിരിക്കും ഉണ്ടാവുക. രണ്ട് വർഷമായി പല വിദ്യാർഥികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. കോവിഡ് കാലം ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ രൂക്ഷമായി ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

രണ്ട് ലക്ഷം അംഗൻവാടികളിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോർട്ടല്‍ സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Similar Posts