< Back
India
Nirmala Sitharaman

നിര്‍മല സീതാരാമന്‍

India

ബജറ്റ് അടുത്ത 100 വർഷത്തേക്കുള്ള ബ്ലൂ പ്രിന്‍റ്: നിര്‍മല സീതാരാമന്‍

Web Desk
|
1 Feb 2023 11:33 AM IST

പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്

ഡല്‍ഹി: കേന്ദ്ര ബജറ്റ് അടുത്ത 100 വര്‍ഷത്തെക്കുള്ള ബ്ലൂ പ്രിന്‍റാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്. 7% വളർച്ച ഈ വർഷം പ്രതീക്ഷിക്കുന്നു. മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച നിലയാണിതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചു. വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തും. പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്ന ബജറ്റാണിത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും.സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും.

നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സംരഭങ്ങൾക്ക് കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്യും.157 നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 157 മെഡിക്കൽ കോളേജുകൾ 2014 മുതൽ നിർമിച്ചു .ചെറുകിട കർഷകർക്ക് സഹകരണ മേഖലയിലൂന്നിയ വികസന പദ്ധതികൾ,കാർഷിക മേഖലയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായം, കാർഷിക മേഖലയിലും പൊതു സ്വകാര്യ പങ്കാളിത്തം, സ്റ്റാർട്ട് അപ്പ് മുതൽ വിളകൾ സംബന്ധിച്ച സഹായങ്ങൾക്ക് വരെ സാങ്കേതിക വിദ്യയുടെ പിന്തുണ ഉറപ്പ് വരുത്തും. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Similar Posts