< Back
India
പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ  സ്ഥാപിക്കും
India

പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും

Web Desk
|
1 Feb 2026 11:52 AM IST

ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു

ഡൽഹി: പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. പുതിയ മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ നിര്‍മിക്കും. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനം.

വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും. ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കിഴക്കന്‍ സംസ്ഥാനത്താണ് ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും.

സേവനമേഖലയിൽ എഐയുടെ ആഘാതം പഠിക്കുവാൻ പ്രത്യേക പാനൽ രൂപീകരിക്കും. എഐ സാങ്കേതിക സവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം കൊണ്ടുവരും.

Similar Posts