India

India
പക്ഷി ഇടിച്ചു: യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടർ അടിയന്തരമായി തിരിച്ചിറക്കി
|26 Jun 2022 12:06 PM IST
ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെയായിരുന്നു സംഭവം.
ലക്‌നൗ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെയായിരുന്നു സംഭവം.
വാരണാസിയിൽ നിന്ന് ഹെലികോപ്റ്റർ പറന്നു തുടങ്ങുമ്പോൾ പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കി. വാരാണസിയിൽ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. പിന്നാലെ റോഡ് മാര്‍ഗം എയര്‍പോര്‍ട്ടിലെത്തിയ യോഗി വിമാനത്തില്‍ പുറപ്പെടുകയായിരുന്നു.
Summary- UP CM Adityanath's Helicopter Makes Emergency Landing After 'Bird-Hit'