< Back
India
ദേശീയപതാകയെ അപമാനിച്ചു; യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
India

ദേശീയപതാകയെ അപമാനിച്ചു; യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ

Web Desk
|
20 Oct 2022 11:39 AM IST

തണുപ്പിൽ നിന്ന് രക്ഷനേടാനാണ് തങ്ങൾ പതാക കൊണ്ട് വെന്റിലേറ്റർ മറച്ചതെന്നാണ് ദമ്പതികളുടെ വാദം.

ലഖ്നൗ: ദേശീയപതാകയെ അപമാനിച്ചതിന് ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാണ്ഡ്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നള ​ഗ്രാമവാസികളായ സതേന്ദ്ര സിങ് (49), ഭാര്യ കവിതാ ദേവി (46) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ നാഷനൽ ഹോണർ ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് കാണ്ഡ്ല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംവീർ സിങ് പറഞ്ഞു.

ദമ്പതികൾ തങ്ങളുടെ വീട്ടിലെ വെന്റിലേറ്ററിന്റെ മേൽക്കൂര മറയ്ക്കാൻ ദേശീയ പതാക ഉപയോഗിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

എന്നാൽ തണുപ്പിൽ നിന്ന് രക്ഷനേടാനാണ് തങ്ങൾ പതാക കൊണ്ട് വെന്റിലേറ്റർ മറച്ചതെന്നാണ് ദമ്പതികളുടെ വാദം. "ഇത് ഞങ്ങളെ ജയിലിലേക്ക് എത്തിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല"- സതേന്ദ്ര സിങ് പറഞ്ഞു.

അതേസമയം, അറസ്റ്റ് ചെയ്ത ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Similar Posts