< Back
India

India
ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞ സംഭവം; റെയിൽവേക്ക് കോടതിയുടെ നോട്ടീസ്
|6 Feb 2024 10:17 AM IST
കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും
ലഖ്നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി.2016ലാണ് യു.പിയിലെ മൗവിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ചയാണ് ജസ്റ്റിസ് എ ആർ മസൂദി, ജസ്റ്റിസ് ബി ആർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റെയിൽവെക്ക് നോട്ടീസ് അയച്ചത്. യുവതിക്ക് നാല് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. അതിൽ 2,81,000 രൂപയാണ് അതിജീവിതക്ക് നൽകിയത്. ബാക്കി തുക എന്തുകൊണ്ടാണ് ഇതുവരെ നൽകാത്തതെന്നും കോടതി വാദം കേൾക്കുന്നതിനിടെ ചോദിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും.