< Back
India

India
യുപിയിൽ PSC പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് ആരോപണം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
|18 Oct 2024 6:13 PM IST
ടെക്‌നിക്കൽ എഡ്യൂക്കേഷൻ പരീക്ഷയുടെ പേപ്പർ ചോർന്നെന്നാണ് സംശയം
ന്യൂഡൽഹി: ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ഞായറാഴ്ച നടക്കേണ്ട ടെക്‌നിക്കൽ എഡ്യൂക്കേഷൻ പരീക്ഷയുടെ പേപ്പർ ചോർന്നെന്നാണ് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നതിന് തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.പി പബ്ലിക് സർവീസ് കമ്മിഷന് പൊലീസ് കത്ത് നൽകി.