< Back
India

India
സിഎഎ പ്രതിഷേധക്കാർ 57 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് യു.പി പൊലീസ്
|2 Oct 2022 11:02 AM IST
2019 ഡിസംബർ 20ന് നടന്ന സിഎഎ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്എച്ച്ഒ പങ്കജ് തോമർ പറഞ്ഞു.
ന്യഡൽഹി: 57 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് യു.പി പൊലീസിന്റെ നോട്ടീസ്. സമരത്തിൽ പങ്കെടുത്ത 60 ആളുകളിൽനിന്നാണ് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബർ 20ന് നടന്ന സിഎഎ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്എച്ച്ഒ പങ്കജ് തോമർ പറഞ്ഞു.
ആൾക്കൂട്ടം പൊലീസിനെ ആക്രമിച്ചു, ഇതിനെ പ്രതിരോധിക്കുന്നതിനായി നടത്തിയ വെടിവെപ്പിൽ അനസ്, സൽമാൻ എന്നീ രണ്ടുപേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 57 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 60 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പങ്കജ് തോമർ വ്യക്തമാക്കി.