< Back
India

India
ക്ലാസ് മുറിയില്‍ മൊബൈല്‍ ഉപയോഗം വിലക്കി; അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു
|30 Oct 2021 9:35 PM IST
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി
യുപിയിൽ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദിച്ചു. ഗോരഖ്പൂരിലെ സർക്കാർ സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സയ്യിദ് വസിഖ് അലിയാണ് ആക്രമിക്കപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി. മറ്റു രണ്ടു വിദ്യാർത്ഥികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മൊബൈൽ ഉപയോഗം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ വാസിഖിന്റെ മുഖം തുണിവെച്ച് മൂടി ആക്രമിക്കുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുറ്റാരോപിതാനായ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയതായി പ്രിൻസിപ്പൽ പറഞ്ഞു.