< Back
India

India
യുപിയിൽ നാടൻതോക്ക് കൈവശം വെച്ച അധ്യാപിക അറസ്റ്റിൽ
|13 April 2022 12:03 PM IST
ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
യുപി: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നാടൻതോക്ക് കൈവശം വെച്ച അധ്യാപിക അറസ്റ്റിൽ. ഫിറോസാബാദിലെ ഒരു സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന കരിഷ്മ സിംഗ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപിക തോക്ക് കൈവശം വെച്ചതായുള്ള രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും അവരുടെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് നാടൻ പിസ്റ്റൾ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു.
കസ്റ്റഡിയിലെടുത്ത യാദവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്തിനാണ് ആയുധം കൈവശം വെച്ചതെന്ന് അറിയാൻ ചോദ്യം ചെയ്തു വരികയാണെന്ന് മെയിൻപുരി പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.