< Back
India
പശ്ചിമേഷ്യൻ സംഘർഷം; രാജ്യസഭയിൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന; ഇരുസഭകളിലും ബഹളം
India

പശ്ചിമേഷ്യൻ സംഘർഷം; രാജ്യസഭയിൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന; ഇരുസഭകളിലും ബഹളം

Web Desk
|
9 March 2026 12:31 PM IST

പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാർലമെന്റിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നൽകിയ നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.

ഇറാൻ- ഇസ്രായേൽ പശ്ചിമേഷ്യൻ സംഘർഷത്തിൽ വിദേശകാര്യ മന്ത്രി പ്രസ്താവന അവതരിപ്പിച്ചു. പൗരന്മാരുടെ സുരക്ഷക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഇന്ധന പ്രതിസന്ധി സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എസ്.ജയശങ്കർ അറിയിച്ചു.

പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭക്ക് പുറത്തു പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന് താല്പര്യം ദേശസ്നേഹം അല്ലെന്നും സഭ തടസ്സപ്പെടുത്തുകയാണെന്നും ജെപി നദ്ധ വിമർശിച്ചു.

Similar Posts