< Back
India
ടിവി ചാനൽ മാറ്റിയതിൽ തർക്കം; മുംബൈയിൽ 10 വയസുകാരി ആത്മഹത്യ ചെയ്തു
India

ടിവി ചാനൽ മാറ്റിയതിൽ തർക്കം; മുംബൈയിൽ 10 വയസുകാരി ആത്മഹത്യ ചെയ്തു

Web Desk
|
23 May 2025 5:37 PM IST

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്

മുംബൈ: ടെലിവിഷൻ ചാനൽ കാണുന്നതിനെച്ചൊല്ലി മൂത്ത സഹോദരിയുമായുള്ള തർക്കത്തെ തുടർന്ന് 10 വയസുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ആണ് സംഭവം. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

കോർച്ചി തഹ്‌സിലിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ബോഡെന ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ എട്ട് മണിയോടെ സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരൻ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരി സന്ധ്യ അതിന് സമ്മതിച്ചില്ല. പിന്നാലെ ഇരുവരും തർക്കത്തിലേർപ്പെടുകയും സന്ധ്യ സോണാലിയിൽ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു.

പിന്നാലെ സോണാലി വീടിന്റെ പിൻഭാഗത്തുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ ശൈലേഷ് താക്കറെ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേശ്മുഖ്, ഒരു പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts