< Back
India

India
ജന്മദിനത്തിൽ പുതിയ ഫോൺ വാങ്ങിക്കൊടുത്തില്ല; പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
|19 Feb 2022 11:38 AM IST
പരീക്ഷ കഴിഞ്ഞാൽ പുതിയ ഫോൺ വാങ്ങി നൽകാമെന്ന് പെൺകുട്ടിയുടെ പിതാവ് ഉറപ്പ് നൽകിയിരുന്നു
പബ്ജി കളിക്കാനായി പുതിയ മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ മനം നൊന്ത് 18 കാരി തൂങ്ങിമരിച്ചു. വെള്ളിയാഴ്ച ജയ്പൂരിലെ സോഡാലയിലാണ് സംഭവം. ഈ മാസം 13 നായിരുന്നു പ്ലസ്ടു വിദ്യാർഥിനിയുടെ ജന്മദിനം. പബ്ജി കളിക്കാനായി ജന്മദിനത്തിൽ പുതിയ മൊബൈൽ സമ്മാനായി വേണമെന്ന് പെൺകുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞാൽ പുതിയ ഫോൺ വാങ്ങിക്കാമെന്ന് അവളുടെ പിതാവ് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിൽ വിഷമിച്ചാണ് പെൺകുട്ടി ആത്മഹത്യചെയ്തതെന്ന് ജയ്പൂർ പൊലീസ് സൂപ്രണ്ട് രാജ്കുമാർ ഗുപ്ത പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.