< Back
India

India
അർബൻ നക്‌സലുകൾ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
|23 Sept 2022 3:22 PM IST
ഗുജറാത്തിലെ സർദാർ സരോവർ ഡാം പദ്ധതി അനന്തമായി നീണ്ടു പോയതിനു കാരണവുംഅർബൻ നക്‌സലുകളാണെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് അർബൻ നക്‌സലുകൾ തടസ്സം സൃഷ്ടിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പരിസ്ഥിതിയുടെ പേരിൽ വികസനം തടയാൻ ഇവർ നടത്തുന്ന ശ്രമങ്ങൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ സർദാർ സരോവർ ഡാം പദ്ധതി അനന്തമായി നീണ്ടു പോയതിനു കാരണവും ഇവരാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Urban naxals hamper development in india: PM