< Back
India

India
ഉർദു കവിയും എഴുത്തുകാരനുമായ മുനവർ റാണ അന്തരിച്ചു
|15 Jan 2024 6:49 AM IST
വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം
ലഖ്‌നൗ: ഉർദു കവിയും എഴുത്തുകാരനുമായ മുനവർ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
'മാ', 'ഷഹദാബ', 'മുഹാജിർനാമ', 'ഘർ അകേല ഹോ ഗയ', 'പീപാൽ ഛോൻ ' എന്നിവ പ്രശസ്ത കൃതികളാണ്. 'ഷഹദാബ' എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്ന് മകൾ സോമയ്യ റാണ പറഞ്ഞു.