< Back
India
Chirag/Steph

ചിരാഗ്/സ്റ്റെഫ്

India

ഗുജറാത്ത് യാത്രക്കിടെ പഴ്സ് നഷ്ടമായി, തിരികെ ഏല്‍പ്പിച്ച് യുവാവ്; സന്തോഷക്കണ്ണീരുമായി അമേരിക്കന്‍ യുവതി

Web Desk
|
28 Feb 2023 10:01 AM IST

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിരാഗ് സ്റ്റെഫിനെ ബന്ധപ്പെട്ടത്

ഗാന്ധിനഗര്‍: വിദേശസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യയെങ്കിലും ടൂറിസ്റ്റുകള്‍ക്ക് മോശമായ അനുഭവങ്ങളും ഇവിടെ നിന്നുണ്ടാകാറുണ്ട്. വിദേശികള്‍ പല തരത്തില്‍ അപമാനിതരായ സംഭവങ്ങള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്‍റെ അതിഥി സംസ്കാരം കാത്തുസൂക്ഷിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ഗുജറാത്തിലെ ഭുജിലേക്കുള്ള യാത്രക്കിടയില്‍ അമേരിക്കക്കാരിയ സ്റ്റെഫിന് തന്‍റെ പഴ്സ് നഷ്ടപ്പെട്ടു. ട്രയിനില്‍ വച്ച് പഴ്സ് മറന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ പഴ്സ് കിട്ടിയ ചിരാഗ് എന്നയാള്‍ ഉടന്‍ തന്നെ യുവതിയുമായി ബന്ധപ്പെടുകയും പഴ്സ് തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിരാഗ് സ്റ്റെഫിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഒരു റസ്റ്റോറന്‍റിലെത്തി പഴ്സ് കൈപ്പറ്റുകയായിരുന്നു. സ്റ്റെഫ് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. സ്റ്റെഫ് പഴ്സ് വാങ്ങാനെത്തുന്നതും നന്ദി പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തുടര്‍ന്ന് നന്ദിസൂചകമായി സ്റ്റെഫ് ചിരാഗിന് പണം നല്‍കിയെങ്കിലും അദ്ദേഹം അതു നിരസിക്കുന്നതും കാണാം. ഈ അനുഭവം ശരിക്കും തന്‍റെ കണ്ണു നിറച്ചുവെന്നാണ് സ്റ്റെഫ് പറയുന്നത്.

''നന്ദി, ചിരാഗ്. ശരി, ഇത് യുട്യൂബിൽ വൈറലായിമാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, ഒരു യഥാർഥ കാരുണ്യ പ്രവർത്തനത്തിന് (അമേരിക്കയിലെ സംസ്കാരമനുസരിച്ച് എത്രമാത്രം ഇടപാട് നടത്താം എന്നാണ്) ഒരു നുറുങ്ങ് നൽകുന്നത് എത്ര തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി. ഇതാണ് ഇന്ത്യ (നഷ്‌ടപ്പെട്ടതും കണ്ടെത്തിയതുമായ മറ്റെല്ലാ കഥകളും ഞാൻ ഇഷ്ടപ്പെടുന്നു!), അവസാനമായി, എന്‍റെ പേഴ്‌സ് മനഃപൂർവം നഷ്ടപ്പെട്ടുവെന്ന് എത്ര പേർ കരുതുന്നു.. ഇത്തരം അശ്രദ്ധ സ്വാഭാവികമായി വരുന്നതാണ്. ചിരാഗിന് നന്ദി പറയാനുള്ള മറ്റൊരു അവസരമായി ഇത് ഇവിടെ പങ്കിടുന്നു. ഏതെങ്കിലും കാരണത്താൽ (പലതും ഉണ്ട്!) നിങ്ങൾ ഭുജ് റെയിൽവേ സ്റ്റേഷന് സമീപമാണെങ്കിൽ- അവന്റെ കടയിൽപോയി ഞങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒരു വലിയ ഹലോ നൽകുക. എന്തായാലും, ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ പൂർണ്ണമായ വിവരങ്ങള്‍ക്കായി, ഞങ്ങളെ ഇവിടെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുക'' സ്റ്റെഫ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചിരാഗിനെപ്പോലുള്ളവരാണ് ഇന്ത്യൻ ടൂറിസത്തിന്‍റെ യഥാർഥ അംബാസഡർമാരെന്ന് നെറ്റിസണ്‍സ് കുറിച്ചു.

Related Tags :
Similar Posts