< Back
India

India
ഇന്ത്യയിൽ എക്സിന് സാങ്കേതിക തകരാർ, പ്രവർത്തനം ഭാഗികമായി മുടങ്ങി
|26 April 2024 3:28 PM IST
തകരാറിന്റെ കാരണം വ്യക്തമായിട്ടില്ല
ഇ ലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ വെബ്‌സൈറ്റായ എക്‌സിന്റെ പ്രവർത്തനം ഇന്ത്യയിൽ ഭാഗികമായി മുടങ്ങിയതായി റിപ്പോർട്ട്. ട്രാക്കിംഗ് വെബ്‌സൈറ്റായ Downdetector.com അനുസരിച്ച്, ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾക്ക് എക്സ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടതായാണ് റിപ്പോർട്ട്.
ഉച്ചക്ക് 1.00 മണി മുതൽ 1. 15 വരെ വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. സാങ്കേതി തകരാർ അനുഭവപ്പെട്ടതിനെ പറ്റി പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്തുകൊണ്ടാണ് തകരാറുണ്ടായതെന്ന കാരണം എക്സ് വ്യക്തമാക്കിയിട്ടില്ല. അതെസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം രാജ്യത്ത് പുരോഗമിക്കുകയാണ്.