< Back
India

India
സ്റ്റേഷനിൽ ബനിയനും തോർത്തും മാത്രം ധരിച്ച് പരാതി കേട്ട് യു.പി പൊലീസ് ഉദ്യോഗസ്ഥൻ; നടപടി
|7 Nov 2023 5:45 PM IST
അടിവസ്ത്രവും തോർത്തും മാത്രം ധരിച്ച് ഇരുന്ന് എസ്ഐ സ്ത്രീകളടക്കമുള്ളവരുടെ പരാതി കേൾക്കുന്ന വീഡിയോ വൈറലായിരുന്നു.
ലഖ്നൗ: ഡ്യൂട്ടി സമയം ബനിയനും തോർത്തും മാത്രം ധരിച്ചിരുന്ന് ജനങ്ങളുടെ പരാതി കേട്ട് യു.പിയിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം.
കൊഖ്‌രാജ് പൊലീസ് സ്റ്റേഷനു കീഴിലെ സിന്ധ്യ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ രാം നരേൻ സിങ്ങാണ് ജോലി സമയം അടിവസ്ത്രവും തോർത്തും മാത്രം ധരിച്ച് ഇരുന്ന് സ്ത്രീകളടക്കമുള്ളവരുടെ പരാതി കേട്ടത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ എസ്ഐയ്ക്കെതിരെ മേലുദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പൊലീസ് ലൈനിലേക്ക് സ്ഥലംമാറ്റിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം സിറത്ത് സർക്കിൾ ഓഫീസർ അവധേഷ് വിശ്വകർമയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.