< Back
India
കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുപിയിൽ പൂജാരിയ്ക്ക് ജീവപര്യന്തം
India

കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുപിയിൽ പൂജാരിയ്ക്ക് ജീവപര്യന്തം

Web Desk
|
10 Nov 2022 5:37 PM IST

പ്രാദേശിക ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയ രണ്ടാം വർഷ കോളേജ് വിദ്യാർഥിനിയെ 2016ലാണ് ഇയാൾ തട്ടിക്കൊണ്ടുപോയതെന്ന് ഗവൺമെൻറ് കൗൺസൽ രാജീവ് ശർമ

മുസാഫർനഗർ(യു.പി): കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ ക്ഷേത്ര പൂജാരിയ്ക്ക് ജീവപര്യന്തം. പ്രേംചന്ദ് ഗോസാമിയെന്ന പുരോഹിതന് പ്രാദേശിക കോടതിയാണ് ശിക്ഷ വിധിച്ചത്. 25000 രൂപയുടെ പിഴയും അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി ചോട്ടേലാൽ യാദവ് പ്രതിയ്ക്ക് വിധിച്ചിട്ടുണ്ട്.

പ്രാദേശിക ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയ രണ്ടാം വർഷ കോളേജ് വിദ്യാർഥിനിയെ 2016ലാണ് ഇയാൾ തട്ടിക്കൊണ്ടുപോയതെന്ന് ഗവൺമെൻറ് കൗൺസൽ രാജീവ് ശർമ പറഞ്ഞു. പൂജാരിയായ പ്രേംചന്ദിനെതിരെ പൊലീസ് കേസെടുക്കുകയും നാലു മാസത്തിന് ശേഷം പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ഈ കാലയളവിനിടയിൽ തന്നെ പലതവണ പൂജാരി ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. ഇയാൾ ഇടയ്ക്കിടെ ഒളിത്താവളം മാറ്റിക്കൊണ്ടിരുന്നതായും രാജീവ് ശർമ പറഞ്ഞു.

Uttar Pradesh temple priest gets life imprisonment for kidnapping and raping college girl

Similar Posts