< Back
India
ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: 60ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം
India

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: 60ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം

Web Desk
|
6 Aug 2025 6:20 AM IST

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തില്‍ മേഘ വിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 60 ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയം. 8 സൈനികരെയും കാണാതായിട്ടുണ്ട്. നാല് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും ഇന്ന് ഉത്തരകാശിയിലെത്തും. റോഡുകള്‍ തകര്‍ന്നതും മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചേക്കും. അപകടസാധ്യത തുടരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts