< Back
India
മുഴുവന്‍ സ്വത്തുക്കളും രാഹുല്‍ ഗാന്ധിക്ക് നല്‍കി വയോധിക, കാരണം...
India

മുഴുവന്‍ സ്വത്തുക്കളും രാഹുല്‍ ഗാന്ധിക്ക് നല്‍കി വയോധിക, കാരണം...

Web Desk
|
5 April 2022 10:04 AM IST

രാഹുലിനെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് സ്വത്ത് കൈമാറിക്കൊണ്ട് പുഷ്പ പറഞ്ഞു.

ഡെറാഡൂണ്‍: തന്‍റെ മുഴുവന്‍ സ്വത്തുക്കളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവെച്ച് വയോധിക. 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 10 പവന്‍ സ്വര്‍ണവുമാണ് 78കാരിയായ പുഷ്പ മുന്‍ജിയാൽ രാഹുലിന്‍റെ പേരില്‍ എഴുതിയത്. ഡെറാഡൂണിലാണ് സംഭവം.

സ്വത്ത് രാഹുൽ ഗാന്ധിക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം പുഷ്പ മുന്‍ജിയാൽ ഡെറാഡൂണ്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുലിനെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് സ്വത്ത് കൈമാറിക്കൊണ്ട് പുഷ്പ പറഞ്ഞു. രാഹുലിന്‍റെ ആശയങ്ങള്‍ തന്നെ സ്വാധീനിച്ചു. രാഹുലില്‍ പ്രതീക്ഷയുള്ളതിനാലാണ് സ്വത്തുക്കള്‍ അദ്ദേഹത്തിന് നല്‍കുന്നതെന്നും പുഷ്പ വ്യക്തമാക്കി.

"ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്ന് പുഷ്പ മുൻജിയാൽ ഞങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാഷ്ട്ര സേവനത്തിനായി സ്വയം സമർപ്പിച്ചവരാണ്. ഇത് വളരെയധികം സ്വാധീനിച്ചെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു"- കോണ്‍ഗ്രസ് മെട്രോപോളിറ്റന്‍ പ്രസിഡന്‍റ് ലാല്‍ചന്ദ് ശർമ വിശദീകരിച്ചു. കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിലെത്തി പുഷ്പ മുന്‍ജിയാല്‍ വില്‍പ്പത്രം കൈമാറി.

Summary- A 78 year old woman from Uttarakhand's Dehradun has named all her property after Congress leader Rahul Gandhi

Similar Posts