< Back
India
മദ്യവുമായി വന്ന ലോറി മറിഞ്ഞു; നിമിഷനേരംകൊണ്ട് കുപ്പികൾ കൈക്കലാക്കി നാട്ടുകാർ
India

മദ്യവുമായി വന്ന ലോറി മറിഞ്ഞു; നിമിഷനേരംകൊണ്ട് കുപ്പികൾ കൈക്കലാക്കി നാട്ടുകാർ

Web Desk
|
12 May 2022 10:53 AM IST

വണ്ടി മറിഞ്ഞപാടെ അതുവഴി പോയവരുടെ എല്ലാം ശ്രദ്ധ മദ്യക്കുപ്പികളിലായി

മധുര: തമിഴ്‌നാട് മധുരയിലെ വിരഗനൂരിൽ മദ്യം നിറച്ച കുപ്പികളുമായി വന്ന ലോറിമറിഞ്ഞു. അപകടത്തിൽ മദ്യക്കുപ്പികളെല്ലാം റോഡിലേക്ക് തെറിച്ചു വീഴുകയും നിമിഷ നേരംകൊണ്ട് നാട്ടുകാർ കൈക്കലാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.


പത്ത് ലക്ഷം രൂപയുടെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. തൃശൂരിലെ മണലൂരിൽ നിന്നും പുറപ്പെട്ട ലോറിയാണ് അപകടത്തിൽപെട്ടത്. വണ്ടി മറിഞ്ഞപാടെ അതുവഴി പോയവരുടെ എല്ലാം ശ്രദ്ധ മദ്യക്കുപ്പികളിലായി. തുടർന്ന് വൻ ജനത്തിരക്കാണ് ഈ സമയങ്ങളിൽ നേരിട്ടത്. ജനത്തിരക്കിനെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിന് നടുവിൽ വാഹനം നിർത്തിയിട്ടായിരുന്നു ചിലർ കുപ്പികൾ പെറുക്കിക്കൂട്ടിയത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ മാറ്റി ഗതാഗതം പുഃനസ്ഥാപിച്ചത്. വാഹനം മറിഞ്ഞപ്പാഴല്ല ആളുകൾ റോഡിലിറങ്ങിയപ്പോഴാണ് ഗതാഗതക്കുരുക്കുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Similar Posts