< Back
India
sadananda gowda

ദാനന്ദഗൗഡ

India

കർണാടക മുൻമുഖ്യമന്ത്രി സദാനന്ദഗൗഡ ബി.ജെ.പി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

Web Desk
|
18 March 2024 12:51 PM IST

2014 മുതൽ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ

ബെംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി.മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതൽ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ഗൗഡ അതേ സീറ്റിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനായിരുന്നു. കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. രണ്ടു ദിവസം ശോഭ ഗൗഡയെ സന്ദര്‍ശിക്കുകയും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. വൊക്കലിഗ സമുദായാംഗമായ ഗൗഡ എൻഡിഎ ഭരണത്തിൽ റെയിൽവേ, നിയമം, നീതിന്യായം, സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒന്നാംമോദി സർക്കാറിൽ റെയിൽവേ മന്ത്രിയായ ഗൗഡയെ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ മുതൽ ഗൗഡ നീരസം പ്രകടപ്പിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഗൗഡ പരസ്യ വിമർശനവും ഉന്നയിച്ചിരുന്നു

മൈസൂരിൽ ഒരു വൊക്കലിഗ മുഖത്തെ തേടുന്ന കോണ്‍ഗ്രസിനു മുന്നില്‍ ഗൗഡ മികച്ച സ്ഥാനാര്‍ഥിയാണ്.അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി.ജെ.പി വൊക്കലിഗ സമുദായത്തോട് അനീതി കാണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. വൊക്കലിഗകളെ ഒഴിവാക്കിയെന്ന ഗൗഡയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അശോക. “വൊക്കലിഗകൾക്കിടയിൽ, മൊറാസു, ഗംഗാത്കർ, കുഞ്ചിറ്റിഗ തുടങ്ങിയ പ്രബലമായ ഉപജാതികളുണ്ട്. പാർട്ടി രണ്ടാം പട്ടിക പ്രഖ്യാപിക്കുമ്പോഴെല്ലാം ഈ പ്രബല സമുദായങ്ങൾക്കെല്ലാം അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Similar Posts