< Back
India
മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം: പ്രഗ്യാസിങ് അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ ഇരകളുടെ കുടുംബം ഹൈക്കോടതിയിലേക്ക്
India

മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം: പ്രഗ്യാസിങ് അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ ഇരകളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Web Desk
|
31 July 2025 1:13 PM IST

ഒന്നിനും ഒരു തെളിവും ഇല്ലെന്ന് പറഞ്ഞാണ് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയത്

മുംബൈ: മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ മുൻ ഭോപാൽ ബിജെപി എംപി പ്രഗ്യാസിങ് സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇരകളുടെ അഭിഭാഷകൻ ഷാഹിദ് നദീം. ഒന്നിനും ഒരു തെളിവും ഇല്ലെന്ന് പറഞ്ഞാണ് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയത്

സ്​​ഫോ​ട​നം നടന്നുവെന്നത് കോടതിയിൽ തെളിഞ്ഞ കാര്യമാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഷാഹിദ് നദീം അറിയിച്ചു. അതേസമയം വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോയെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഉവൈസി ചോദിച്ചു.

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് മുംബൈ പ്രത്യേ​ക എൻഐഎ കോടതി വിധി പറഞ്ഞത്. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.

പ്ര​ജ്ഞ സി​ങ്​ ഠാ​ക്കൂ​ർ, സൈ​നി​ക ഇ​ന്റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്, അ​ജ​യ്​ രാ​ഹി​ക​ർ, സു​ധാ​ക​ർ ദ്വി​വേ​ദി, സു​ധാ​ക​ർ ച​തു​ർ​വേ​ദി, സ​മീ​ർ കു​ൽ​ക​ർ​ണി എ​ന്നി​വ​രെയാണ് തെളിവി​ല്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാ​മ​ച​ന്ദ്ര ക​ൽ​സങ്ക​ര അ​ട​ക്കം ര​ണ്ടു​​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണ്.

പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണൽ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്‍റെ വിരലടയാളം ഒരിടത്തുമില്ലെന്നും ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രഗ്യാസിങ് സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാൻ അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി.യുഎപിഎ,ആയുധ നിയമം,മറ്റ് നിയമങ്ങൾ എന്നിവയിൽ നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.

Similar Posts