< Back
India
ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം; കുട്ടിയുടെ നില ഗുരുതരം
India

ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം; കുട്ടിയുടെ നില ഗുരുതരം

Web Desk
|
14 Dec 2022 12:43 PM IST

രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് ബൈക്കിൽ എത്തിയ രണ്ട് പേർ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്

ഡൽഹി: ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹി ദ്വാരകയിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് ബൈക്കിൽ എത്തിയ രണ്ട് പേർ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളിൽ ഒരാളെ പിടികൂടിയെന്നും രണ്ടാമനായി തെരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

''എന്‍റെ 17ഉം 13ഉം വയസുള്ള പെണ്‍മക്കള്‍ രാവിലെ ഒരുമിച്ചാണ് സ്കൂളില്‍ പോയത്. പെട്ടെന്ന് മുഖം മറച്ച രണ്ടു പേര്‍ ബൈക്കിലെത്തി മൂത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.''പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി രണ്ടുപേരെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ ഒരാളെ സീനിയർ പൊലീസ് ഓഫീസർ എം ഹർഷ വർധനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar Posts