
Photo| DMK IT WING
'ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ച് വിജയ്'; പോസ്റ്റർ പുറത്തിറക്കി ഡിഎംകെ
|കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും ഡിഎംകെ എക്സ് പോസ്റ്റിൽ പരിഹസിച്ചു
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ഡിഎംകെ പുറത്തുവിട്ടു. ഡിഎംകെ ഐടി വിങ് ആണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം.
കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും ഡിഎംകെ എക്സ് പോസ്റ്റിൽ പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്. #JusticeForKarurVictims എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
இன்றோடு 20 நாட்கள் ஆகிவிட்டது,
— DMK IT WING (@DMKITwing) October 17, 2025
ஒரு கட்சி கரூரில் வெற்று விளம்பரத்திற்காக கூட்டம் சேர்க்க வேண்டும் என்ற வெறியில் எந்தப் பொறுப்புணர்வும் இல்லாமல் தற்குறித்தனமாக செயல்பட்டதால் ஒரு பெருந்துயரம் ஏற்பட்டு.
அவரைப் பார்க்க வந்து உயிரிழந்த அப்பாவி மக்களின் குடும்பங்களை இன்று வரை நேரில்… pic.twitter.com/MGZ6sWjdWI