< Back
India
vinesh phogat
India

ഇന്ത്യയുടെ മകള്‍; തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ് ഫോഗട്ട്

Web Desk
|
8 Oct 2024 1:41 PM IST

6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം

ചണ്ഡീഗഡ്: ഹരിയാനയില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് ജയിച്ചു.6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫോഗട്ട് ജനവിധി തേടിയത്. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ചത്.

പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന ബജരംഗ് പൂനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്‌ ആക്കിയിരുന്നു.

Similar Posts