< Back
India
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അതിക്രമം; പ്രധാനമന്ത്രി നിർദ്ദേശം നൽകണമെന്ന് പ്രതിപക്ഷം
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അതിക്രമം; പ്രധാനമന്ത്രി നിർദ്ദേശം നൽകണമെന്ന് പ്രതിപക്ഷം

Web Desk
|
24 Jan 2026 7:38 AM IST

അതിക്രമങ്ങൾ പ്രചാരണ വിഷയമാക്കാനും തീരുമാനം

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക. ആക്രമണങ്ങൾ തടയാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകണമെന്ന് പ്രതിപക്ഷം. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ പ്രചാരണ വിഷയമാക്കാനും തീരുമാനം.

എല്ലാം വർഷവും ക്രിസ്മസ് ദിനങ്ങളിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യക്കും നേരയുണ്ടായ കേസ്. സമാധാനമായി നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് ബജ്രംഗ് ദൾ പ്രവർത്തകർ എത്തുകയും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. കേസെടുക്കാൻ പൊലീസിൽ സമ്മർദ്ദവും നടത്തി. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയുവാൻ കേന്ദ്ര സർക്കാർ ഇടപെടൽ സിബിസിഐ അടക്കമുള്ള സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, ഇത്തരം അതിക്രമങ്ങൾ തടയാൻ പരസ്യ ആഹ്വാനം നടത്താൻ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറായിട്ടില്ല. ക്രിസ്മസ് ദിനങ്ങളിൽ ദേവാലയങ്ങൾ സന്ദർശിക്കുക മാത്രമാണ് നേതാക്കൾ ചെയുന്നത്.

Similar Posts