< Back
India
ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു
India

ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു

Web Desk
|
29 Aug 2025 11:15 AM IST

കൊളീജിയം അംഗം ജസ്റ്റിസ് ബി.വി.നാഗരത്നയുടെ എതിര്‍പ്പ് മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയെ നിയമിച്ചത്

ന്യൂഡല്‍ഹി:ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു.കൊളീജിയം അംഗം ജസ്റ്റിസ് ബി.വി.നാഗരത്നയുടെ എതിര്‍പ്പ് മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയെ നിയമിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജി അലോക് ആരാധെയും സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ജസ്റ്റിസ് ബി.വി.നാഗരത്നയുടെ വിയോജനക്കുറിപ്പിന് പരസ്യപ്പെടുത്തണമെന്ന് സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം ഇതോടെ മൂന്നായി. സീനിയോരിറ്റി മറികടന്ന് ശിപാർശ ചെയ്യുന്നു എന്നതിലായിരുന്നു ജസ്റ്റിസ് നാഗരത്നയുടെഎതിർപ്പ്. ഒരുവനിതാ ജഡ്ജിയെപ്പോലും ശിപാർശ ചെയ്യാതിരുന്നതിൽ ഇന്ദിരാജയ്സിംഗ് അടക്കം മുതിർന്ന അഭിഭാഷകരും എതിർപ്പ് അറിയിച്ചിരുന്നു.കേന്ദ്രസർക്കാർ അംഗീകരിച്ച കൊളീജിയം ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

Similar Posts