< Back
India
മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു
India

മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

Web Desk
|
20 July 2021 1:09 PM IST

രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരമാനന്ദിന്റെ പരാതിയില്‍ പറയുന്നു.

മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. പരമാനന്ദ് പ്രജാപതി എന്ന യുവാവിനെയാണ് മൂന്നംഗസംഘം കാലുകള്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി മര്‍ദിച്ചത്. പരമാനന്ദ് പ്രജാപതിയെന്ന യുവാവാണ് മര്‍ദനത്തിനിരയായത്.

20-30 ലിറ്റര്‍ മദ്യം മോഷ്ടിച്ചുവെന്ന് അക്രമികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരമാനന്ദിന്റെ പരാതിയില്‍ പറയുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് വീഡിയോയില്‍ പകര്‍ത്തിയത്.

പരാതിയില്‍ പറഞ്ഞ മൂന്നുപേര്‍ക്കെതിരെയും ഐ.പി.സി 506 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അമോള പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് രാഘവേന്ദ്ര യാദവ് പറഞ്ഞു.

Similar Posts