< Back
India
Pani Puri Wala,VIRAL Pani Puri Wala,Pani Puri seller’s daily income,Pani Puri seller viral video,പാനിപൂരി വില്‍പ്പനക്കാരന്‍,ദിവസവരുമാനം,വൈറല്‍ വീഡിയോ
India

ദിവസം എത്ര രൂപ വരുമാനം കിട്ടും? പാനി പൂരി വിൽപ്പനക്കാരന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യൽമീഡിയ

Web Desk
|
12 Dec 2023 3:04 PM IST

ജോലി രാജിവെച്ച് പാനിപൂരിയും വില്‍ക്കാന്‍ പോയാലോ എന്നാണ് ചിലരുടെ കമന്‍റ്

ദിവസവും എട്ടും പത്തും മണിക്കൂർ പണിയെടുത്തിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ ഒരു ഭാഗത്ത്, നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജോലിയൊന്നും ലഭിക്കാതെ ടെന്‍ഷന്‍ പേറി ജീവിക്കുന്നവര്‍ മറുഭാഗത്ത്...നമ്മുടെ നാട്ടിലൊക്കെ കാണുന്ന സ്ഥിരം കാഴ്ചയാണിത്..ഇതുമായി ബന്ധപ്പെട്ട് നിരവധി റീലുകളും സോഷ്യൽമീഡിയയിൽ ദിവസേന നമ്മുടെ കൺമുന്നിലൂടെ കടന്നുപോകാറുണ്ട്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു പാനി പൂരി വിൽപ്പനക്കാരന്റെ പ്രതിദിന വരുമാനം എത്രയാണെന്ന് ചോദിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്. ഒരു ദിവസം എത്രരൂപ സമ്പാദിക്കുന്നെന്നായിരുന്നു ചോദ്യം...അധികമൊന്നും ആലോചിക്കാതെ പാനി പൂരി വിൽപ്പനക്കാരൻ മറുപടിയും പറഞ്ഞു... '25 രൂപ'...

25,000 രൂപയാണോ എന്ന് തിരിച്ചു ചോദിക്കുമ്പോൾ, അല്ല, 2,500 എന്നാണ് അയാളുടെ മറുപടി. ആറുദിവസം മുൻപാണ് vijay_vox_andcollege_arena_ എന്ന ഇൻസ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ 42.9 മില്യൻ പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.എന്നാല്‍ വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

ഏതായാലും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ കമന്‍റും ചെയ്തിരിക്കുന്നുണ്ട്. ഉള്ള ജോലി രാജിവെച്ച് പാനിപൂരി വിൽക്കാൻ പോയാലോ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ അദ്ദേഹത്തിന്റെ മാസവരുമാനം കണക്ക് കൂട്ടുകയും ചെയ്തിട്ടുണ്ട്. കച്ചവടക്കാരൻ പറയുന്നതുസരിച്ച് 30 ദിവസം ജോലി ചെയ്താൽ മാസം 75,000 രൂപ അയാൾക്ക് കിട്ടുമെന്നും ഇനി ഒരു അഞ്ചു ദിവസം ലീവെടുത്താൽ പോലും 62,500 രൂപ കിട്ടുമെന്നും കമന്റുകൾ.

എന്നാല്‍ നികുതിയോ, വാടകയോ ഒന്നും ഇയാൾക്ക് നൽകേണ്ടതില്ലല്ലോ എന്നും മറ്റ് ചിലർ ..അതേസമയം, അയാൾ അയാളുടെ ജോലി ആത്മാർഥമായി ചെയ്യുന്നതുകൊണ്ടാണ് അത്രയും രൂപ ലഭിക്കുന്നതെന്നും ഒരു ജോലിയും മോശമല്ലെന്നും ചിലർ കമന്റ് ചെയ്തു... കച്ചവടക്കാരന്റെ മുഖം മാസ്‌ക് ചെയ്യണമെന്നും വല്ല കള്ളന്മാർ ഇത് കണ്ട് അയാളുടെ പണം മോഷ്ടിച്ചാലോ എന്നും കമന്റുകളുണ്ട്.


Similar Posts