< Back
India
Viral Video

ട്രെയിനിലെ തല്ലിന്‍റെ ദൃശ്യങ്ങള്‍

India

ചെരിപ്പുകള്‍ വലിച്ചെറിഞ്ഞ്, മുഷ്ടി ചുരുട്ടി തമ്മില്‍ത്തല്ലി സ്ത്രീകള്‍; ലോക്കല്‍ ട്രെയിനില്‍ കൂട്ടത്തല്ല്: വീഡിയോ

Web Desk
|
12 July 2023 4:23 PM IST

ആയുഷി എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയിലെ ഒരു ലോക്കല്‍ ട്രെയിനിലെ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിനിനകത്ത് ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം ചെരിപ്പ് വലിച്ചെറിയുന്നതും നിലവിളിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ആയുഷി എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിലെ ലേഡീസ് കോച്ചിലാണ് സംഭവം അരങ്ങേറിയത്. എന്നാല്‍ വഴക്കിനുള്ള കാരണം വ്യക്തമല്ല. അവിടെയുണ്ടായിരുന്ന ചില സ്ത്രീകള്‍ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തർക്കത്തിലേർപ്പെട്ട സ്ത്രീകളിൽ ഒരാൾ തന്‍റെ അരികിൽ നിൽക്കുന്ന മറ്റൊരു സ്ത്രീക്ക് നേരെ ചെരുപ്പ് എറിയുന്നത് വീഡിയോയുടെ അവസാനം കാണാം.

Similar Posts