< Back
India
വോട്ട്‌ കൊള്ള പാര്‍ലമെന്റില്‍: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം
India

വോട്ട്‌ കൊള്ള പാര്‍ലമെന്റില്‍: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

Web Desk
|
11 Aug 2025 11:36 AM IST

പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.

ന്യൂഡൽഹി: വോട്ട്കൊളള പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.

അതേസമയം വോട്ടര്‍പട്ടിക ക്രമേക്കേടില്‍ പരാതിക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഉച്ചക്ക് 12 മണിക്ക് കമ്മീഷന്‍ ഓഫീലെത്താനാണ് നിര്‍ദേശം. കൂടിക്കാഴ്ചയില്‍ 30 പേര്‍ക്ക് പങ്കെടുക്കാം,

അതേസമയം, എൻഡിഎ സർക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങൾ ഉയർത്തി രാജ്യവ്യാപകമായ കാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 'votechori.in' എന്ന വെബ്സൈറ്റ് ആരംഭിച്ചു.

9650003420 എന്ന നമ്പർ മുഖേനയും കാമ്പയിനിൽ പങ്കാളികളാകാം. 'ഒരു വ്യക്തി, ഒരു വോട്ട് എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് എക്‌സിൽ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുതാര്യമായ വോട്ടർ പട്ടിക അത്യാവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Similar Posts