< Back
India
വോട്ടർപട്ടിക അട്ടിമറി: കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നാളെ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
India

വോട്ടർപട്ടിക അട്ടിമറി: കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നാളെ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

Web Desk
|
7 Aug 2025 6:58 PM IST

ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസിലേക്കും മാർച്ച് നടത്തും

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കട് ആരോപിച്ച് നാളെ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ബംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധിയും മല്ലികാർഗയും പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസിലേക്കും മാർച്ച് നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രേഖ മൂലം പരാതി നൽകുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ ആരോപണങ്ങളിലും തെളിവുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നുമായിരുന്നു രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ യാഥാർത്ഥ്യം ഇതാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ആറുമാസം 40 പേരെ വെച്ച് ഓരോ മണ്ഡലവും പഠിച്ചതിനു ശേഷം ആധികാരികമായും ഉത്തരവാദിത്തത്തോടെയുമാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി.

Similar Posts