< Back
India
ഭാരം ഒരു കിലോ, വില 500 രൂപ; വൈറലായി ഭീമന്‍ ജിലേബി
India

ഭാരം ഒരു കിലോ, വില 500 രൂപ; വൈറലായി ഭീമന്‍ ജിലേബി

Web Desk
|
28 July 2021 1:35 PM IST

ഇന്‍ഡോറിലെ സറാഫ ബസാറിലുള്ള ജയ് ഭോലെ ജിലേബി ഭണ്ഡാറിലാണ് ഭീമാകാരനായ ജിലേബി ഉണ്ടാക്കുന്നത്

ഇതുവരെ നമ്മള്‍ കണ്ടു രുചിച്ചറിഞ്ഞ ജിലേബികളൊന്നും ഒന്നുമല്ല ഈ ഭീമന്‍ ജിലേബിക്ക് മുന്നില്‍. കാരണം രൂപത്തിലും ഭാരത്തിലും മാത്രമല്ല വിലയിലും മുന്നിലാണ് ഈ ജിലേബി. ഒരു ജിലേബി തന്നെ ഒരു കിലോയോളം വരും. അതുകൊണ്ടു തന്നെ വിലയും കൂടും. 500 രൂപയാണ് ഒരു ജിലേബിയുടെ വില.

ഇന്‍ഡോറിലെ സറാഫ ബസാറിലുള്ള ജയ് ഭോലെ ജിലേബി ഭണ്ഡാറിലാണ് ഭീമാകാരനായ ജിലേബി ഉണ്ടാക്കുന്നത്. വര്‍ഷങ്ങളുടെ ഈ കട പാരമ്പര്യമുള്ള 1988ലാണ് തുടങ്ങുന്നത്. കഴിഞ്ഞ 33 വര്‍ഷമായി രുചികരമായ ജിലേബികള്‍ ഇവിടെ ഉണ്ടാക്കുന്നു. കൃത്രിമമായ നിറങ്ങള്‍ ചേര്‍ക്കാതെയാണ് ഭീമന്‍ ജിലേബിയുണ്ടാക്കുന്നത്. ഫുഡി ഇന്‍കാര്‍ണേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ജിലേബി ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. 1.2 മില്യണ്‍ പേരാണ് ജിലേബി വീഡിയോ കണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Amar Sirohi (@foodie_incarnate)

Related Tags :
Similar Posts